ബദിയഡുക്ക: 65-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ പ്രചരണാർഥം ജില്ലയിൽ സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ ജൈവ കൃഷി തുടങ്ങി. കാസർഗോഡ് താലൂക്ക് തല ഉദ്ഘാടനം നീർച്ചാൽ കെഎസിഎംസൊസൈറ്റിയിൽ ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ.കൃഷ്ണഭട്ട് ഉദ്ഘാടനം ചെയ്യ്തു. ജയദേവ ഖണ്ഡിഗെ അധ്യക്ഷതവഹിച്ചു. കെ.ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രേമകുമാരി, കെ.നാഗേഷ്, പദ്മരാജ പട്ടാജെ, വി.അജിതകുമാരി, ബി.എസ്.അപ്പണ്ണ എന്നിവർ സംസാരിച്ചു.