സൗജന്യ തൊഴില്‍
പരിശീലന കോഴ്സുകള്‍
കാസർഗോഡ്: പ്ലസ്ടു പാസായവര്‍ക്കുള്ള ജൂണിയര്‍ സോഫ്റ്റ്വെയര് ഡെവലപ്പര്‍, പത്താംതരം പാസായവര്‍ക്കുള്ള ഡ്രാഫ്റ്റ്സ്മാന്‍, പ്ലംബിംഗ്, അസിസ്റ്റന്റ് ഇലക്ട്രീഷ്യന്, ടിവി റിപ്പയറിംഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിഎംകെവൈ സ്കീമില്‍ നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്സുകളില്‍ പരിശീലനം സൗജന്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ എട്ടിനകം പ്രിന്‍സിപ്പൽ, എല്‍ബിഎസ് എൻജിനിയറിംഗ് കോളജ്, പൊവ്വല്‍, മുളിയാര്‍ പിഒ, കാസര്‍ഗോഡ് എന്ന വിലാസത്തിലോ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍: 9447476001, 04994 250290. അപേക്ഷ ഫോമിന്റെ മാതൃക www.lbscek.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
സ്വയംതൊഴില്‍ സംരംഭം:
അപേക്ഷ ക്ഷണിച്ചു
കാഞ്ഞങ്ങാട്:മത്സ്യത്തൊഴിലാളി വനിതകള്‍ക്കിടയില്‍ സ്വയം തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയുമെന്ന ലക്ഷ്യത്തോടെ പദ്ധതി വരുന്നു. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു വിമന്‍ (സാഫ്) മുഖാന്തരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സാഫ് ജില്ലാ ഓഫീസ്, ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മീനാപ്പീസ്, കാഞ്ഞങ്ങാട് എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 8078392497, 9605875209.
സൗജന്യ തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്സുകള്‍
കാസർഗോഡ്: കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുളള എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആൻഡ് ടെക്നോളജിയുടെയും വികലാംഗ പഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 40 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുളളവര്‍ക്കായി ഏഴിന് ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമെഷന്‍ കംപ്യൂട്ടര്‍ കോഴ്സിലേക്ക് എല്‍ബിഎസ് കാസര്‍ഗോഡ്, കാഞ്ഞങ്ങാട് ഉപകേന്ദ്രങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സിലേക്ക് തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് യാത്രബത്ത, ഭക്ഷണം എന്നിവയിലേക്ക് ഒരു നിശ്ചിത തുക അനുവദിക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ വൈകല്യം തെളിയിക്കുന്നതുള്പ്പെടെയുളള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പ് സഹിതം എല്‍ബിഎസ് ഉപകേന്ദ്രവുമായി ബന്ധപ്പെടണം. യോഗ്യത: എസ്എസ്എല്‍സി. ഫോണ്‍: 04672 201422.
ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഒഴിവ്
കാസർഗോഡ്: ജില്ലയില്‍ പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ 2018-19 അധ്യയനവര്‍ഷം കാസര്‍ഗോഡ് പരവനടുക്കത്ത് പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ കാസര്‍ഗോഡ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസറുടെ കാര്യാലയത്തില്‍ ഏഴിനു രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം. നിയമനത്തില്‍ പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കും. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിഎസ് സി നഴ്സിംഗ് കഴിഞ്ഞവരെയും പരിഗണിക്കും. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ നിയമനം ലഭിക്കുന്നവര്‍ ബന്ധപ്പെട്ട സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 13,000 രൂപ ഓണറേറിയം നല്‍കും. ഫോണ്‍: 04994-255466.
ലാബ് ടെക്നീഷ്യന് ഒഴിവ്
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ലാബ് ടെക്നിഷ്യന്‍ തസ്തികയില്‍ നിയമിക്കുന്നതിന് വേണ്ടിയുള്ള കൂടിക്കാഴ്ച അഞ്ചിനു രാവിലെ 10നു ജില്ലാ ആശുപത്രി കാര്യാലയത്തില്‍ നടത്തും. യോഗ്യത: ബിഎസ് സി, എംഎല്‍ടി/ഡിപ്ലോമ എംഎല്‍ടി. സര്‍ക്കാര്‍ അംഗീകൃത യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. മുന്‍ പരിചയമുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0467 2217018.
അധ്യാപക ഒഴിവ്
കുണ്ടംകുഴി: ജിഎച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കണക്ക് (ജൂണിയർ), മലയാളം (ജൂണിയർ) വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുണ്ട്. ഇന്റർവ്യൂ അഞ്ചിനു രാവിലെ 11നു സ്കൂൾ ഓഫീസിൽ നടക്കും. ഫോൺ: 9446986892.
കാഞ്ഞങ്ങാട്: മീനാപ്പീസ് കടപ്പുറത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ മാത്രം താമസിച്ചു പഠിക്കുന്ന ജിആര്‍എഫ്ടിഎച്ച്എസ് ഫോര്‍ ഗേള്‍സ് സ്കൂളിൽ കായിക അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒന്‍പതിന് രാവിലെ 11നു സ്കൂള്‍ ഓഫീസില്‍ നടത്തുന്ന കുടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. യോഗ്യത-ബാസ്ക്കറ്റ് ബോള്‍ ഇനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ സ്റ്റേറ്റ് പ്ലയര്‍, സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കോച്ച്. ഫോണ്‍: 9496007034, 9946189475, 2203946.
വാഹനം ആവശ്യമുണ്ട്
കാഞ്ഞങ്ങാട്: ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ ജില്ലയില്‍ വിവിവിധ ആരോഗ്യപരിപാടികള്ക്കായി 11 മാസത്തേക്ക് എയര്‍കണ്ടീന്‍ ചെയ്ത ഏഴു സീറ്റുകളോടുകൂടിയ യാത്രാവാഹനം ആവശ്യമുണ്ട്. ദര്‍ഘാസുകള്‍ ലഭിക്കേണ്ട അവസാന തീയതി 15ന് ഉച്ചയ്ക്ക് 2.30. വിലാസം: ജില്ലാ പ്രോഗ്രാം മാനേജരുടെ കാര്യാലയം, ദേശീയ ആരോഗ്യ ദൗത്യം, കാസർഗോഡ്, കാഞ്ഞങ്ങാട് പി.ഒ. ഫോണ്‍: 0467 2209466
തുക അനുവദിച്ചു
കരിന്തളം: കാഞ്ഞങ്ങാട് നിയോജക മണ്ഡലം എംഎല്‍എയായ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ പ്രത്യേക വികസന നിധിയില്‍ നിന്ന് കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കാട്ടിപ്പോയില്‍ പാലക്കുന്ന് ഓപ്പണ്‍വെല്‍ നിര്‍മാണത്തിന് 2,80,000 രൂപ അനുവദിച്ചു. പദ്ധതിക്ക് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്കി.
ഇസിജി ടെക്നീഷ്യന് ഒഴിവ്
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ലാബ് ടെക്നിഷ്യന്‍ തസ്തികയില്‍ നിയമിക്കുന്നതിന് വേണ്ടിയുള്ള കൂടിക്കാഴ്ച അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ആശുപത്രി കാര്യാലയത്തില്‍ നടത്തും. യോഗ്യത: വിഎച്ച്എസ്സി, ഇസിജി ടെക്നീഷ്യന് കോഴ്സ്. സര്‍ക്കാര്‍ അംഗീകൃത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0467 2217018.