+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന്പ​ല​ത്ത​റ​യി​ൽ ഷൂ​ട്ടിം​ഗ് റേ​ഞ്ച് വരുന്നു

കാ​ഞ്ഞ​ങ്ങാ​ട്: അ​ന്പ​ല​ത്ത​റ​യി​ൽ ഷൂ​ട്ടിം​ഗ് റേ​ഞ്ച് ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. ഇ​തി​നാ​യി ജി​ല്ലാ റൈ​ഫി​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഒ​രേ​ക്ക​റോ​ളം ഭൂ​മി വാ​ങ്ങി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 45 ല​ക്ഷ​
അ​ന്പ​ല​ത്ത​റ​യി​ൽ ഷൂ​ട്ടിം​ഗ്  റേ​ഞ്ച് വരുന്നു
കാ​ഞ്ഞ​ങ്ങാ​ട്: അ​ന്പ​ല​ത്ത​റ​യി​ൽ ഷൂ​ട്ടിം​ഗ് റേ​ഞ്ച് ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. ഇ​തി​നാ​യി ജി​ല്ലാ റൈ​ഫി​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഒ​രേ​ക്ക​റോ​ളം ഭൂ​മി വാ​ങ്ങി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 45 ല​ക്ഷ​ത്തോ​ളം മു​ത​ല്‍ മു​ട​ക്ക് പ്ര​തീ​ക്ഷി​ക്കു​ന്ന റേ​ഞ്ച് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ തീ​ര്‍​ക്കാ​നാ​ണ് പ​ദ്ധ​തി.

സം​സ്ഥാ​ന റൈ​ഫി​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഈ ​വ​ര്‍​ഷം മു​ത​ല്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ സ്‌​പോ​ട്‌​സ് ഇ​ന​ത്തി​ല്‍ ഷൂ​ട്ടിം​ഗ് മ​ത്സ​രം കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഗ്രേ​സ് മാ​ര്‍​ക്കു​കൂ​ടി ല​ഭി​ക്കും. മ​റ്റെ​ല്ലാ ജി​ല്ല​ക​ളി​ലും ന​ല്ല നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഷൂ​ട്ടിം​ഗ് റേ​ഞ്ചു​ക​ള്‍ ഉ​ണ്ട്. ഷൂ​ട്ടിം​ഗി​ന് താ​ല്‍​പ​ര്യം ഉ​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ഒ​രു സം​വി​ധാ​നം ഇ​ന്ന് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ഇ​ല്ല. ഇ​വി​ടെ റേ​ഞ്ച് പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ ഷൂ​ട്ടിം​ഗി​ല്‍ താ​ത്പ​ര്യം ഉ​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ ന​ല്ല കോ​ച്ചു​ക​ളെ വ​ച്ച് ഷൂ​ട്ടിം​ഗ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​വാ​നും പ​ദ്ധ​തി​യു​ണ്ട്. കാ​ഞ്ഞ​ങ്ങാ​ട് ഗ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ന്ന ജി​ല്ലാ റൈ​ഫി​ള്‍ അ​സോ​സി​യേ​ഷ​ന്‍ വാ​ര്‍​ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് ഭാ​ര​വാ​ഹി​ക​ൾ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി ടി.​കെ.​സു​ധാ​ക​ര​ന്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ.​ര​വി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ സ്‌​പോ​ർ​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ.​സു​ലൈ​മാ​ന്‍, റൈ​ഫി​ള്‍ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​ഫ.​വി.​ജെ.​ജ​യിം​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ര​ണ്ടു ത​വ​ണ ബാം​ഗ്ലൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ചാ​മ്പ്യ​ന്‍ ആ​യ വി.​ജെ. ജോ​സ​ഫ്, ക​ണ്ണൂ​ര്‍ ജി​ല്ലാ എ​ന്‍​സി​സി ക്യാ​മ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യ​ന്‍റ് നേ​ടി​യ നെ​ഹ്‌​റു കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി കെ. ​സ​ജി​നി എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.