ചായ്യോത്ത്: പട്ടിക ജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്വയം പര്യാപ്ത ഗ്രാമം പദ്ധതി കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ചായ്യോത്ത് ചക്ലിയ കോളനിയില്‍ നാളെ രാവിലെ 11നു റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന് നിര്‍വഹിക്കും. പദ്ധതി പ്രകാരം ഒരു കോടി രൂപയുടെ വികസന പ്രവൃത്തികള്‍ കോളനിയില്‍ നടത്തും.
വീടുനിര്‍മാണം, റോഡ് വികസനം, ഓവുചാല്‍ നിര്‍മാണം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. കൂടാതെ തൊഴിലധിഷ്ടിത സംരംഭങ്ങള്‍ക്കും പദ്ധതിയില്‍ നിന്നും തുക അനുവദിക്കും.
പദ്ധതി പ്രകാരം എംഎല്‍എമാര്‍ക്ക് തങ്ങളുടെ മണ്ഡലത്തിലെ ഒരു ഗ്രാമം ദത്തെടുക്കാവുന്നതാണ്. നിലവില്‍ ജില്ലയില്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഏഴും അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതി പ്രകാരം പത്ത് പട്ടിക ജാതി ഗ്രാമങ്ങളെയും ഉള്പ്പെടുത്തിയിട്ടുണ്ടെ് ജില്ലാ പട്ടികജാതി വികസന വകുപ്പ് റിസേര്‍ച്ച് അസിസ്റ്റന്റ് എം.ടി. പ്രശാന്ത് പറഞ്ഞു.
പദ്ധതിയിലുള്‍പ്പെടുത്തിയ ചായ്യോത്ത് ചക്ലിയ കോളനിയില്‍ രണ്ട് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുമെന്നും അതിലൂടെ ഇരുപതോളം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും കിനാനൂര്‍-കരിന്തളം പ്രസിഡന്റ് എ. വിധുബാല അറിയിച്ചു. കോളനിയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാവും വിധം ഒരു ഫ്ളോര്മില്ലും ചെറുകിട കുമ്മായ നിര്‍മാണ കേന്ദ്രവുമാണ് ആരംഭിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.