മാലോം: അവശരായ വയോധികർക്ക് ആലംബമാവുക എന്ന ലക്ഷ്യവുമായി കരുണ വറ്റാത്ത പുതുതലമുറയെ വാർത്തെടുക്കാൻ കാരുണ്യഹസ്തം പരിപാടിയുമായി വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂൾ.
കുരുന്നുകൈകൾ ചേർത്തുവെച്ച് സ്വരൂപിച്ച നിത്യോപയോഗ സാധനങ്ങളാണ് കൊന്നക്കാട് അച്ചൻകല്ലിലെ കിടപ്പുരോഗിയായ വയോധികയ്ക്കും വള്ളിക്കടവിലെ നിർധനയായ വിധവയ്ക്കും പദ്ധതിയുടെ ഭാഗമായി കൈമാറിയത്. സ്കൂൾ മാനേജർ സിസ്റ്റർ പെറ്റിറ്റ് ട്രീസ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതിസ് എസ്എബിഎസ്, അധ്യാപകരായ ടി.എ.ഏബ്രഹാം, വിദ്യാർഥികളായ വിശാഖ് മോഹൻ, ജസ്റ്റിൻ, എഡ്വിൻ, അനഘ രാമകൃഷ്ണൻ, ആൻസിയ ജോൺസൺ, ആജൽ റോസ്, ലിയ, എൽസ സണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് വിഭവസമാഹരണവും വിതരണവും നടത്തിയത്.