+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ജോ​യ് ഫ്രാ​ൻ​സി​സ് എ​ട​ക്ക​ള​ത്തൂ​രിന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആഘോഷം ഇന്ന്

വ​ട​ക്കാ​ഞ്ചേ​രി: ഫാ. ജോ​യ് ഫ്രാ​ൻ​സി​സ് എ​ട​ക്ക​ള​ത്തൂ​ർ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി നി​റ​വി​ൽ.​ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ 9.30 ന് ​തൃ​ശു​ർ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ൻ ബ​സി​ലി​ക്ക​യി
ഫാ. ജോ​യ് ഫ്രാ​ൻ​സി​സ് എ​ട​ക്ക​ള​ത്തൂ​രിന്‍റെ  ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആഘോഷം ഇന്ന്
വ​ട​ക്കാ​ഞ്ചേ​രി: ഫാ. ജോ​യ് ഫ്രാ​ൻ​സി​സ് എ​ട​ക്ക​ള​ത്തൂ​ർ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി നി​റ​വി​ൽ.​ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ 9.30 ന് ​തൃ​ശു​ർ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ൻ ബ​സി​ലി​ക്ക​യി​ൽ സ​മൂ​ഹ​ബ​ലി​യും, തു​ട​ർ​ന്ന് ഡോ​ളേ​ഴ്സ് ബ​സി​ലി​ക്ക പ്ലാ​റ്റി​നം ജൂ​ബി​ലി ഹാ​ളി​ൽ അ​നു​മോ​ദ​ന യോ​ഗ​വും സ്നേ​ഹ​വി​രു​ന്നും​ന​ട​ക്കും.

ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ൽ ബിഷപ്പു​മാ​ർ, വൈ​ദിക​ർ, സ​ന്യാ​സി​നി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ ഇ​ട​വ​ക​ളി​ൽ നി​ന്നാ​യി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ക്കും. 2017 ഡി​സം​ബ​ർ 20ന് ​ആ​രം​ഭി​ച്ച ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​മാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്. 1941 സെ​പ്റ്റം​ബ​ർ 10ന് ​ലൂ​ർ​ദ് ഇ​ട​വ​ക​യിലെ എ​ട​ക്ക​ള​ത്തൂ​ർ ദേ​വ​സി - കൊ​ച്ചു മ​റി​യം ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ചു. 1968 ഡി​സം​ബ​ർ 20ന് ​മാ​ർ ​ജോ​ർ​ജ്ആ​ല​പ്പാ​ട്ടി​ൽനി​ന്നും തി​രു​പ്പ​ട്ടം സ്വീ​ക​രി​ച്ചു.

കു​ണ്ട ൂർ, ​കു​ഴൂ​ർ, ചേ​ർ​പ്പ്, മ​ച്ചാ​ട്, ക​രു​മ​ത്ര, മ​ര​ത്താ​ക്ക​ര, തൃ​ക്കൂ​ർ, പ​റ​വ​ട്ടാ​നി, വേ​ലൂ​പ്പാ​ടം, അ​ര​ണാ​ട്ടു​ക​ര, ഏ​നാ​മാ​വ്, എ​ര​നെ​ല്ലൂ​ർ, എ​ട​ക്ക​ള​ത്തൂ​ർ, പാ​റ​ന്നൂ​ർ, പു​ല്ല​ഴി, കോ​ല​ഴി എ​ന്നീ ഇ​ട​വ​ക​കളി​ൽ വി​കാ​രി​യാ​യും പ​റ​പ്പൂ​ർ ഫൊ​റോ​ന വി​കാ​രി​യാ​യും അ​ജ​പാ​ല​ന ശു​ശ്രൂ​ഷ ന​ട​ത്തി​യി​ട്ടു​ണ്ട ്. ഇ​പ്പോ​ൾ സെ​ന്‍റ് ജോ​സ​ഫ് പ്രീ​സ്റ്റ് ഹോ​മി​ൽ​വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു വ​രി​ക​യാ​ണ്.​ അ​ച്ച​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ ഇ​പ്പോ​ൾ മു​ണ്ട ൂർ ​ഇ​ട​വ​ക​യി​ലാ​ണ് താ​മ​സം.