സോഷ്യൽ മീഡിയയിലെ പേജുകൾ ഡിലീറ്റ് ചെയ്ത് നടൻ ജോജു ജോർജ്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് പ്രചരിച്ചെങ്കിലും ജോജു ജോര്‍ജ് സ്വയം ഡിലീറ്റ് ചെയ്തതാണെന്നും അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നു. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
പ്രേക്ഷക മനസിലെ സ്ഥാനം മതി തനിക്കെന്നും അത് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കേണ്ടെന്നുമാണ് ജോജു ജോര്‍ജ് അറിയിച്ചതായുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടപ്പളളി- വൈറ്റില ബൈപ്പാസ് ഉപരോധിച്ച സമരത്തിലാണ് സംഘര്‍ഷമുണ്ടായത്. ഗതാഗത കുരുക്കില്‍പ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ജോജുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വലിയ പ്രതികരണങ്ങളാണ് അനുകൂലിച്ചും എതിര്ത്തുമുണ്ടായത്. ഇതോടെയാണ് ജോജു ജോര്‍ജ് സോഷ്യല്‍ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്തത്.
സോഷ്യൽ മീഡിയ വേണ്ട, പ്രേക്ഷക മനസിലെ സ്ഥാനം മതി
07:44 PM Nov 02, 2021 | Deepika.com