കുഴൂർ: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ സംഘങ്ങൾക്ക് വായ്പ നൽകി കുഴൂർ സർവീസ് സഹകരണ ബാങ്ക് ആശ്വാസമായി. വി.ആർ.സുനിൽകുമാർ എംഎൽഎ വായ്പ വിതരണം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ലളിത ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാന്തകുമാരി, പി.എഫ്. ജോണ്സണ്, ഐ. ബാലഗോപാൽ എന്നിവർ പ്രസംഗിച്ചു.