കളമശേരി: മഹാപ്രളയത്തിൽ തകർന്ന വീടുകൾ വിവിധ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ പുനർ നിർമിച്ചു തുടങ്ങി. റോട്ടറി ക്ലബ്, സന്നദ്ധസംഘടനകൾ, വിവിധ ഏജൻസികൾ തുടങ്ങിയവരാണ് ഏറ്റെടുത്ത് പുനർനിർമാണം ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി കടുങ്ങല്ലൂർ പഞ്ചായത്തിലെ ഉളിയന്നൂരും കരുമാലൂർ പഞ്ചായത്തിലെ പാനായിക്കുളത്തും ഇന്നലെ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ രണ്ട് വീടുകളുടെ തറക്കല്ലിടൽ ചടങ്ങ് നടന്നു. ഉളിയന്നൂർ ചേരിപ്പറന്പിൽ അനസ്, പാനായിക്കുളം തച്ചേത്ത് പറമ്പിൽ വിൻസന്റ് എന്നിവരുടെ വീടുകളുടെ തറക്കല്ലിടൽ കർമം റോട്ടറി കൊച്ചി ഇന്റർനാഷണൽ ഭാരവാഹികളും വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎയും ചേർന്ന് നിർവഹിച്ചു.
കളമശേരി നിയോജകമണ്ഡലത്തിലെ കടുങ്ങല്ലൂർ, ആലങ്ങാട്, കരുമാലൂർ, കുന്നുകര പഞ്ചായത്തുകളിൽ മഹാപ്രളയത്തിൽ തകർന്ന വീടുകൾ നിരവധിയാണ്. സർക്കാർ നാലുലക്ഷം രൂപ പൂർണമായി തകർന്ന വീടുകൾക്ക് പുനർനിർമിക്കാൻ നൽകുമെന്ന് അറിയിച്ചെങ്കിലും ജില്ലാ ഭരണകൂടം പുറത്തിറക്കിയ ലിസ്റ്റിൽ അർഹരായ നിരവധി പേർ ഉൾപ്പെട്ടിട്ടില്ല. സർക്കാർ ലിസ്റ്റിൽ ഉൾപ്പെടാത്ത തകർന്ന വീടുകളാണ് സന്നദ്ധ സംഘടനകൾ ഏറ്റെടുക്കുന്നത്.