അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്ത് 10-ാം വാർഡിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന കല്ലുപാലം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിൽപ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം. പദ്ധതി പൂർത്തിയാകുന്നതോടെ ശ്രീഭദ്ര സ്കൂളിന്റെ സമീപത്തെ 100 ഏക്കർ സ്ഥലത്ത് ജലസേചനം ലഭ്യമാകും.
ബ്ലോക്ക് പഞ്ചായത്തംഗം എൽസി വർഗീസ് അധ്യക്ഷത വഹിച്ചു. വൽസ സേവ്യർ, ടി.എം. വർഗീസ്, ടി.പി. ജോർജ്, ഗ്രേസി റാഫേൽ, കെ.പി. അയ്യപ്പൻ, സന്തോഷ് പണിക്കർ, രാജി ബിനീഷ്, എ.ബി. വിശ്വനാഥമേനോൻ എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം എൽസി വർഗീസ് അധ്യക്ഷത വഹിച്ചു. വൽസ സേവ്യർ, ടി.എം. വർഗീസ്, ടി.പി. ജോർജ്, ഗ്രേസി റാഫേൽ, കെ.പി. അയ്യപ്പൻ, സന്തോഷ് പണിക്കർ, രാജി ബിനീഷ്, എ.ബി. വിശ്വനാഥമേനോൻ എന്നിവർ പ്രസംഗിച്ചു.