പെരുന്പാവൂർ: ഒക്കൽ ഗ്രാമപഞ്ചായത്തിൽ പ്രളയ ബാധിതർക്ക് വായ്പാമേള സംഘടിപ്പിച്ചു. സർക്കാർ ധനസഹായത്തിനു പുറമേ, നഷ്ടപെട്ട വീട്ടുപകരണങ്ങൾ വാങ്ങാനും മറ്റും പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീയും യൂണിയൻ ബാങ്കും സംയുക്തമായാണ് വായ്പാ മേള സംഘടിപ്പിച്ചത്. തുടർന്ന് വിജിലൻസ് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ബ്ലോക്ക് അംഗം ഗായത്രി വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. റിസർവ് ബാങ്ക് മാനേജർ ജയരാജ് അധ്യക്ഷത വഹിച്ചു.
മുൻ പഞ്ചായത്ത് അംഗം അൻവർ മുണ്ടേത്ത്, എഫ്എൽസി കൗണ്‍സിലർമാരായ ജോണ്സൻ, അലക്സാണ്ട ർ, യൂണിയൻ ബാങ്ക് മാനേജർ ഗീത, പഞ്ചായത്ത് അംഗങ്ങളായ ജിനീഷ്, ലിസി ലിൻസ്, അന്പിളി ജോഷി, വിലാസിനി സുകുമാരൻ, പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു, സിഡിഎസ് ചെയർപേഴ്സണ്‍ റഷീല റഷീദ്, അക്കൗണ്ടന്റ് ബീന തങ്കച്ചൻ എന്നിവർ സംബന്ധിച്ചു.