അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിന്റെയും അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ നാളെ തുറവൂർ സെന്റ് അഗസ്റ്റിൻസ് യുപി സ്കൂളിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. രാവിലെ ഒന്പത് മുതൽ 12 വരെ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ കണ്ണ്, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലായി വിദഗ്ദ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.