അങ്കമാലി: മാതൃഭാഷയും സംസ്കാരവും വളര്‍ത്താനുതകുന്ന തരത്തിലുള്ള പദ്ധതികള്‍ക്ക് രൂപംനല്കാന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാകണമെന്ന് റോജി എം. ജോണ്‍ എംഎല്‍എ ആഹ്വാനം ചെയ്തു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്കില്‍സ് എക്സലന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭാഷാവാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനമെന്നത് നിര്‍മാണപ്രവൃത്തികള്‍ മാത്രമാകണമെന്ന ചിന്ത മാറണം. വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലെ ഇടപെടലുകള്‍ സമഗ്രവികസനത്തിന് അനിവാര്യമാണ്. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ-സാംസ്കാരിക രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.
പിഎസ്സി മുന്‍ ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഫിസാറ്റ് ചെയര്മാന് പോള്‍ മുണ്ടാടന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യര്‍, കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര, ബ്ലോക്ക് സ്കില്‍സ് എക്സലന്‍സ് സെന്റര്‍ കണ്‍വീനര്‍ ടി.എം. വര്‍ഗീസ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി.പി. ജോര്‍ജ്, കെ.പി. അയ്യപ്പന്, ഗ്രേസി റാഫേല്‍, അംഗങ്ങളായ ഷേര്‍ളി ജോസ്, സിജു ഈരാളി, എ.എ. സന്തോഷ്, എല്‍സി വര്‍ഗീസ്, റൈറ്റേഴ്സ് ഫോറം ഡയറക്ടര്‍ ടോം ജോസ്, ജീവധാര ഫൗണ്ടേഷന് ചെയര്മാന് സാജു ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.