+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​വീ​ക​രി​ച്ച ക​പ്പേ​ള​യു​ടെ വെ​ഞ്ചി​രി​പ്പ് നാ​ളെ

മ​ഞ്ഞ​പ്ര: വാ​ത​ക്കാ​ട് കൊ​മ​ര​യി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ന​വീ​ക​രി​ച്ച ക​പ്പേ​ള​യു​ടെ വെ​ഞ്ചി​രി​പ്പ് നാ​ളെ​യും തി​രു​നാ​ൾ 11 നും ​ആ​ഘോ​ഷി​ക്കും. നാ​ളെ വൈ​കി​ട്ട് 5.30 ന് ​അ​തി​രൂ​പ​ത സ​ഹാ
ന​വീ​ക​രി​ച്ച ക​പ്പേ​ള​യു​ടെ വെ​ഞ്ചി​രി​പ്പ് നാ​ളെ
മ​ഞ്ഞ​പ്ര: വാ​ത​ക്കാ​ട് കൊ​മ​ര​യി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ന​വീ​ക​രി​ച്ച ക​പ്പേ​ള​യു​ടെ വെ​ഞ്ചി​രി​പ്പ് നാ​ളെ​യും തി​രു​നാ​ൾ 11 നും ​ആ​ഘോ​ഷി​ക്കും. നാ​ളെ വൈ​കി​ട്ട് 5.30 ന് ​അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്ത് വെ​ഞ്ചി​രി​പ്പ് ക​ർ​മം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യും വ​ച​ന​സ​ന്ദേ​ശ​വും ന​ട​ക്കും. അ​ഞ്ചു മു​ത​ൽ പ​ത്ത് വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 6.30 ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, സ​ന്ദേ​ശം.

11 ന് ​പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ത്തി​ൽ വൈ​കി​ട്ട് അ​ഞ്ചി​ന് തി​രു​നാ​ളി​നു തു​ട​ക്കം കു​റി​ച്ച് വി​കാ​രി ഫാ. ​ജോ​ഷി ചി​റ​യ്ക്ക​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ഫാ. ​വി​പി​ൻ കു​രി​ശു​ത​റ കാ​ർ​മി​ക​നാ​കും. ഫാ. ​ജി​റി​ൽ ചി​റ​യ​ക്ക​ൽ മ​ണ​വാ​ള​ൻ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ​യു​ണ്ടാ​കും.