കൊച്ചി: സൊസൈറ്റി ഫോർ ഹാർട്ട് ഫെയിലിയർ ആൻഡ് ട്രാൻസ്പ്ലാന്റേഷന്റെ(എസ്എച്ച്എഫ്ടി) ദേശീയ പ്രസിഡന്റായി ഡോ. പി.പി. മോഹനനെയും സെക്രട്ടറിയായി ഡോ. എ. ജാബിറിനേയും തെരഞ്ഞെടുത്തു. ഡോ. പി.പി. മോഹനൻ തൃശൂർ വെസ്റ്റ്ഫോർട്ട് ഹൈടെക് ആശുപത്രി കാർഡിയോളജി വിഭാഗം തലവനും ഡോ. എ. ജാബിർ കൊച്ചി ലിസി ഹോസ്പ്പിറ്റലിലെ സീനിയർ കണ്‍സൾട്ടന്റ് കാർഡിയോളജിസ്റ്റുമാണ്.