+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രാ​മീ​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ രാ​പക​ൽ സ​മ​രം തു​ട​രു​ന്നു

മ​ല​പ്പു​റം: താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ മ​ല​പ്പു​റം ഹെ​ഡ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തു​ന്ന രാ​പക​ൽ സ​മ​രം ര​ണ്ടാം
ഗ്രാ​മീ​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ രാ​പക​ൽ സ​മ​രം തു​ട​രു​ന്നു
മ​ല​പ്പു​റം: താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ മ​ല​പ്പു​റം ഹെ​ഡ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തു​ന്ന രാ​പക​ൽ സ​മ​രം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ന്നു. ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (ബെ​ഫി) സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ആ​ർ. മോ​ഹ​ന സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് സ​ജി ഒ. ​വ​ർ​ഗീ​സ്, ബെ​ഫി തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​പ്ര​ഭാ​ക​ര​ൻ, എ​ഐ​ആ​ർ​ആ​ർ​ബി​ഇ​എ വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​ജി മ​ദ​ന​ൻ, കെ​ജി​ബി ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ബാ​ല​ച​ന്ദ്ര​ൻ, കെ​ജി​ബി റി​ട്ട​യ​റീ​സ് ഫോ​റം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഇ. ​പ്രേ​മ​കു​മാ​ര​ൻ, സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ ജി​തേ​ന്ദ്ര​ൻ, കെഎ​സ്ടി​എ സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് കെ. ​ബ​ദ​റു​ന്നീ​സ, കെ​ജി​ബി ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്നു എ​ഐ​ആ​ർ​ആ​ർ​ബി​ഇ​എ വൈ​സ്പ്ര​സി​ഡ​ന്‍റ് നാ​ഗ്ഭൂ​ഷ​ണ്‍ റാ​വു സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. ബെ​ഫി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​എ​സ് അ​നി​ൽ, സി​ഐ​ടി​യു മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ശ​ശി​കു​മാ​ർ, കെ​ജി​ബി റി​ട്ട​യ​റീ​സ് ഫോ​റം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി ന​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സി. ​രാ​ജീ​വ​ൻ, കെ. ​പ്ര​കാ​ശ​ൻ, സി. ​മി​ഥു​ൻ, കെ. ​കൃ​ഷ്ണ​ൻ, മി​ഥു​ൻ​ദാ​സ്, ര​ജി​ത​മോ​ൾ, എ.​പി കൃ​ഷ്ണ​കു​മാ​ർ പി. ​സു​രേ​ഷ്, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, കെ.​ടി ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ​യും ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ന്‍റെ​യും നേ​ത​ത്വ​ത്തി​ലാ​ണ് സ​മ​രം. 2008ൽ ​ഓ​ഫീ​സ് അ​റ്റ​ന്‍റ​ന്‍റ്് ത​സ്തി​ക​യി​ൽ 112 പേ​രെ നി​യ​മി​ച്ച​തി​നു​ശേ​ഷം ഇ​തു​വ​രെ നി​യ​മ​നം ന​ട​ത്തി​യി​ട്ടി​ല്ല. ദി​വ​സ​വേ​ത​ന​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളെ എ​ടു​ത്തു​കൊ​ണ്ടു കൊ​ടി​യ ചൂ​ഷ​ണം തു​ട​രു​ക​യാ​ണ് മാ​നേ​ജ്മെ​ന്‍റ് ചെ​യ്യു​ന്ന​തെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​രു​പ​തി​ലേ​റെ വ​ർ​ഷ​ങ്ങ​ളാ​യി ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ ബാ​ങ്കി​ലു​ണ്ടെ​ന്നും നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​ന്നി​നാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്.
More in Malappuram :