മലപ്പുറം: ബാങ്ക് അക്കൗണ്ട് മുഖേന പെൻഷൻ കൈപ്പറ്റുന്നവർ നവംബറിലും ട്രഷറി മുഖേന നേരിട്ടോ മണിയോർഡർ മുഖേനെയോ പെൻഷൻ കൈപ്പറ്റുന്നവർ ഡിസംബർ 31 നകവും അടുത്ത ട്രഷറിയിൽ മസ്റ്ററിംഗ് ചെയ്യണം. ട്രഷറിയിലെത്താൻ ബുദ്ധിമുട്ടുള്ളവർ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. മസ്റ്ററിംഗിനു വരുന്പോൾ പെൻഷൻ ബുക്ക്, ആധാർ കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ് എന്നിവ കൊണ്ടുവരണം. മസ്റ്ററിംഗ് വീഴ്ച വരുത്തുന്നവരുടെ പെൻഷൻ ജനുവരി മുതൽ മുടങ്ങുമെന്നു ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.