മലപ്പുറം: ജില്ലാതല ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ചു ഭാരതീയ ചികിത്സാ വകുപ്പും നിലന്പൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന ആയുഷ് ഗ്രാമം പദ്ധതി നവംബർ അഞ്ചിനു രാവിലെ ഒന്പതിനു പി.വി അൻവർ എംഎൽഎ ഉദ്ഘാടനം ചെയ്യും. വഴിക്കടവ് പഞ്ചായത്ത് അങ്ങാടിയിൽ നടക്കുന്ന പരിപാടിയിൽ നിലന്പൂർ ബ്ലേക്ക് പ്രസിഡന്റ് പി. സുഗതൻ അധ്യക്ഷത വഹിക്കും. തുടർന്നു നടക്കുന്ന മെഡിക്കൽ ക്യാന്പിൽ 500 രോഗികൾക്കു സൗജന്യ കോളസ്ട്രേൾ, ഷുഗർ പരിശോധനയും ഹെൽത്ത് കാർഡ് വിതരണവും നടത്തും.