പെരിന്തൽമണ്ണ: അമിതാഹാരവും വ്യായാമക്കുറവുമാണ് ഹൃദ്രോഗത്തിനു പ്രധാന കാരണമെന്നു ഹൃദ്രോഗ വിദഗ്ധർ അഭിപ്രായപ്പെട്ടു. പെരിന്തൽമണ്ണയിൽ നാളെ നടക്കുന്ന കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ വാർഷിക സമ്മേളനവുമായി ബന്ധപ്പെട്ടു നടത്തിയ വാർത്താസമ്മേളനത്തിലാണ് അവർ ഇക്കാര്യം പരാമർശിച്ചത്.ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സ്വീകരിക്കേണ്ട നടപടികൾ, പ്രതിരോധ സംവിധാനങ്ങൾ, രോഗകാരണങ്ങൾ തുടങ്ങിയവ സമ്മേളനത്തിൽ ചർച്ചാ വിഷയമാകും.
നാളെ വാവാസ് മാളിൽ നടക്കുന്ന സമ്മേളനം രാവിലെ 11നു പ്രശസ്ത ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് പദ്മശ്രീ ഡോ. മാത്യു സാമുവൽ കളരിക്കൽ ഉദ്ഘാടനം ചെയ്യും. നിയുക്ത പ്രസിഡന്റ് ഡോ.കെ.പി.മാർക്കോസ്, ഡോ.സി.സോമനാഥൻ, ഓർഗനൈസിംഗ് ചെയർമാൻ ഡോ.മാത്യുസ് പോൾ, ഓർഗനൈസിംഗ് സെകട്ടറി ഡോ.ആഷിഖ് ശശിധരൻ, ഡോ.എൻ.ശ്യം, പദ്മശ്രീ ഡോ. വിജയരാഘവൻ, ഡോ.ആർ.ജെ. മാഞ്ഞൂരാൻ, ഡോ.കെ.വേണുഗോപാൽ, ഡോ.ജഗൻ മോഹൻ തരകൻ, ഡോ.കെ.എ.ചാക്കോ എന്നിവർ സംസാരിക്കും.ഡോ.കെ.പി ബാലകൃഷ്ണൻ, ഡോ.രാജീവ് എന്നിവർ സമ്മേളനത്തിൽ പങ്കാളികളാകും. വാർത്താ സമ്മേളനത്തിൽ സോ.കെ.പി.മാർക്കോസ്, ഡോ.മാത്യുസ് പോൾ, ഡോ.ആഷിക് ശശിധരൻ, മൗലാനാ ആശുപത്രി അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ രാംദാസ് എന്നിവർ പങ്കെടുത്തു.