സുൽത്താൻ ബത്തേരി: ബത്തേരി സർവീസ് സഹകരണ ബാങ്ക് ഡയാലിസിസ് സെന്റർ ആരംഭിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വയനാട്ടിൽ വൃക്ക രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം പരിമിതമായതിനാലാണ് സെന്റർ ആരംഭിക്കാൻ തീരുമാനിച്ചത്.
ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ കെട്ടിടത്തിലാണ് സെന്റർ ആരംഭിക്കുക. കെട്ടിടത്തിലെ 3000 സ്ക്വയർഫീറ്റ് സ്ഥലത്താണ് സെന്റർ ആരംഭിക്കുന്നത്. റവ.ഫാ. മത്തായി നൂറനാൽ മെമ്മോറിയൽ ഡയാലിസിസ് സെന്റർ എന്ന നാമകരണത്തിലാണ് പ്രവർത്തനം ആരംഭിക്കുക.
ഒരേ സമയം 12 രോഗികൾക്ക് ഡയാലിസിസിനുള്ള സൗകര്യമാണ് ഒരുക്കുന്നത്. സെന്ററിലേക്ക് ആംബുലൻസ്, മെഷീൻ, കട്ടിൽ തുടങ്ങിയ സ്പോണ്സർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. അടുത്ത ജനുവരിയിൽ സെന്ററിന്റെ പ്രവർത്തനം ആരംഭിക്കും.
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച സഹകാരിക്ക് ബാങ്ക് റവ.ഫാ.മത്തായി നൂറനാൽ മെമ്മോറിയൽ സഹകാരി പുരസ്കാരം നൽകും. 25000 രൂപയാണ് അവാർഡ് തുക.
ബാങ്കിന് കീഴിലുള്ള നമസ്തേ ഗ്യാസ് ഏജൻസിമുഖേന ആയിരത്തോളം വനിതകൾക്ക് സൗജന്യമായി ഗ്യാസ് കണക്ഷൻ വിതരണം ചെയ്തിട്ടുണ്ട്. താലൂക്കിലെ എല്ലാ ഭാഗങ്ങളിലും കൃത്യമായി മറ്റു ചാർജുകളൊന്നും ഈടാക്കാതെ ഗ്യാസ് വിതരണം ചെയ്യുന്നുണ്ട്. ബത്തേരി ടൗണിലുള്ള രണ്ട് നീതി മെഡിക്കൽ സ്റ്റോറുകളിലൂടെ 30 ശതമാനം വിലക്കുറവിൽ മരുന്ന് വിതരണം ചെയ്ത് വരുന്നതായും ഭാരവാഹികൾ പറഞ്ഞു.
എടിഎം, മൊബൈൽ ബാങ്കിംഗ്, ഇ-ബാങ്കിംഗ് മുതലായ സൗകര്യങ്ങളും നിലവിൽ വരുന്നതാണ്. ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന വളം, കീടനാശിനി ഡിപ്പോകൾക്കുപുറമെ ജൈവ വളങ്ങൾക്കായി പ്രത്യേക കൗണ്ടർ തുടങ്ങും. വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് പി.സി. ഗോപിനാഥ്, വൈസ് പ്രസിഡന്റ് വി. മോഹനൻ, സെക്രട്ടറി സി.വി. ജെസി, അസിസ്റ്റന്റ് സെക്രട്ടറി ഗോപകുമാർ എന്നിവരും ഭരണസമിതി അംഗങ്ങളും പങ്കെടുത്തു.