സുൽത്താൻ ബത്തേരി: ജില്ലയിൽ പ്രളയ ദുരിതത്തിൽപ്പെട്ട നിർധനർക്ക് ലയണ്‍സ് ക്ലബ് 60 വീടുകൾ നിർമിച്ചുനൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ 500 വീടുകൾ നൽകുന്നതിന്റെ ഭാഗമായാണ് വീടുകൾ നിർമിച്ചുനൽകുന്നത്.
ലയണ്‍സ് ഇന്റർനാഷണൽ ഫണ്ടുപയോഗിച്ചാണ് വീടുകൾ നിർമിക്കുക. ജില്ലയിലെ വിവിധ വില്ലേജുകളിലായി അർഹതപ്പെട്ടവർക്ക് 450 സ്ക്വയർഫീറ്റ് വരുന്ന വീടുകളാണ് നിർമിക്കുന്നത്. ഒരു വീടിന് അഞ്ച് ലക്ഷം രൂപയാണ് ചെലവ് വരുക. ജില്ലയിലെ വിവിധ ലയണ്‍സ് ക്ലബുകൾ വഴി തെരഞ്ഞെടുക്കുന്നവർക്കാണ് വീടുകൾ നൽകുക.
ജില്ലാ ഭരണകൂടത്തിന്റെയും പഞ്ചായത്തിന്റെയും അംഗീകാരത്തോടെ പരിസ്ഥിതി ദുർബലമല്ലാത്ത പ്രദേശത്ത് കൈവശാവകാശ രേഖകളോ അനുബന്ധ രേഖകളോ ഉള്ള കുടുംബങ്ങൾക്കാണ് പാർപ്പിട പദ്ധതി നടപ്പാക്കുന്നത്.
വീട് നിർമിക്കാൻ ആവശ്യമായ സ്ഥലം ഉണ്ടാകണം. വീട് നഷ്ടപ്പെട്ടവർ വിവിധ ലയണ്‍സ് ക്ലബുകൾ വഴിയോ താഴെ പറയുന്ന നന്പറുകളിലോ അപേക്ഷ നൽകണം.
യോഹന്നാൻ മറ്റത്തിൽ-9562500178, പ്രഫ.പി. വർഗീസ് വൈദ്യൻ-9447048040, കെ.ആർ. ഷാജൻ-9656869525, ഡോ.എം.വി. പ്രസാദ്-04936 210240, 210525, 9447081387. എട്ടിന് മുന്‍പ് അപേക്ഷ സമർപ്പിക്കണം.
വാർത്താസമ്മേളനത്തിൽ ലയണ്‍സ് മുൻ ഗവർണർ പ്രഫ. വർഗീസ് വൈദ്യൻ, റിജിയണൽ ചെയർമാൻ കെ.ആർ. ഷാജൻ, ജോയിന്റ് കാബിനറ്റ് സെക്രട്ടറി ഡോ.എം.വി. പ്രസാദ് എന്നിവർ പങ്കെടുത്തു.