കൽപ്പറ്റ: സെന്റർ ഫോർ യൂത്ത് ഡവലപ്പ്മെന്റും എറണാകുളം നന്ത്യാട്ടുകുന്നം ഖാദി ഗ്രാമോദ്യോഗ് വിദ്യാലയവും സംയുക്തമായി മടക്കിമല സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംരംഭകത്വ ബോധവത്കരണ സെമിനാർ നടത്തി. ജില്ലാ ലീഡ് ബാങ്ക് മാനേജർ ജി. വിനോദ് ഉദ്ഘാടനം ചെയ്തു. സിവൈഡി ചെയർമാൻ എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കനറ ബാങ്ക് ശാഖ മാനേജർ എം.ഡി. ശ്യാമള, മടക്കിമല സഹകരണ ബാങ്ക് സെക്രട്ടറി ഹരികുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ വ്യവസായ ഓഫീസർ കലാവതി, ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രം പ്രസിഡന്റ് ശിവകുമാർ എന്നിവർ ക്ലാസെടുത്തു. സിവൈഡി എക്സിക്യൂട്ടീവ് ഡയറക്ടർ കെ. ജയശ്രീ സ്വാഗതവും കോ ഓർഡിനേറ്റർ ടി.കൃഷ്ണൻ നന്ദിയും പറഞ്ഞു. സിവൈഡി പ്രവർത്തകരായ എൻ. വിജി, സിഞ്ജു, ബിജു എന്നിവർ നേതൃത്വം നൽകി.