അന്പലവയൽ/കണിയാന്പറ്റ: കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജെൻഡർ റിസോഴ്സ് സെന്റർ അന്പലവയലിലും കണിയാന്പറ്റയിലും ആരംഭിച്ചു. അന്പലവയലിൽ പഞ്ചായത്ത് പ്രസിഡന്റ് സീത വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി. സാജിത മുഖ്യ പ്രഭാഷണം നടത്തി.
കണിയാന്പറ്റയിൽ കുടുംബശ്രീ സംസ്ഥാന മിഷൻ സാമൂഹ്യ വികസന പ്രോഗ്രാം മാനേജർ അമൃത ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് റഷീന സുബൈർ അധ്യക്ഷത വഹിച്ചു.
കണിയാന്പറ്റയിൽ കുടുംബശ്രീ സംസ്ഥാന മിഷൻ സാമൂഹ്യ വികസന പ്രോഗ്രാം മാനേജർ അമൃത ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് റഷീന സുബൈർ അധ്യക്ഷത വഹിച്ചു.