കൽപ്പറ്റ: ജില്ലയിലെ കോളജുകളിൽ മലയാളം ബിരുദ, ബിരുദാനന്തര കോഴ്സുകൾ അനുവദിക്കണമെന്ന് മലയാള ഐക്യവേദി സംഘടിപ്പിച്ച മാതൃഭാഷാ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. പി.കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രഫ.പി.സി. രാമൻകുട്ടി, ഡോ. ബാവ കെ. പാലുകുന്ന്, പ്രീത ജെ. പ്രിയദർശിനി എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. കെ. ഷാജി, ചിത്ര എളയിടത്ത്, കെ.പി. ഷരീഫ, പി.ആർ. രഞ്ജിത്ത്, എം. ബിജു എന്നിവർ പ്രസംഗിച്ചു.