+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന ഖോ-​ഖോ ചാ​ന്പ്യ​ൻ​ഷി​പ്പ് മീനങ്ങാടിയിൽ; സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

മീ​ന​ങ്ങാ​ടി: ജി​ല്ലാ ഖോ​ഖോ അ​സോ​സി​യേ​ഷ​ന്‍റെ​യും മീ​ന​ങ്ങാ​ടി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ളി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 23, 24 തീ​യ​തി​ക​ളി​ൽ മീ
സം​സ്ഥാ​ന ഖോ-​ഖോ ചാ​ന്പ്യ​ൻ​ഷി​പ്പ് മീനങ്ങാടിയിൽ; സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
മീ​ന​ങ്ങാ​ടി: ജി​ല്ലാ ഖോ-​ഖോ അ​സോ​സി​യേ​ഷ​ന്‍റെ​യും മീ​ന​ങ്ങാ​ടി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ളി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 23, 24 തീ​യ​തി​ക​ളി​ൽ മീ​ന​ങ്ങാ​ടി​യി​ൽ ന​ട​ത്തു​ന്ന 47ാമ​ത് സം​സ്ഥാ​ന സ​ബ്ജൂ​ണി​യ​ർ ഖോ-​ഖോ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.

മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന വി​ജ​യ​ൻ (​ചെ​യ​ർ​പേ​ഴ്സ​ണ്‍), പ്രി​ൻ​സി​പ്പ​ൽ പി.​ഐ. മാ​ത്യു (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), സാ​ബു വ​രി​ക്ക​ളാ​യി​ൽ, ജി​തി​ൻ ജോ​ണി കാ​രു​കു​ഴി, ജി​നു സ്ക​റി​യ ചേ​നാ​ട്ടേ​ൽ, ഏ​ലി​യാ​സ് ഞ​ണ്ടു​കു​ള​ത്തി​ൽ, എ​ൽ​ദോ മ​ഠ​യി​ക്ക​ൽ, പൗ​ലോ​സ് ഓ​ലി​ക്കു​ഴി, സാ​ബു കോ​ട്ടേ​ക്കു​ടി, റീ​ന സ​ജി താ​ഴ​ത്തേ​ക്കു​ടി (​സ​ബ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

സ്കൂ​ൾ മാ​നേ​ജ​ർ അ​നി​ൽ ജേ​ക്ക​ബ് കീ​ച്ചേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റി സാ​ബു കു​ര്യാ​ക്കോ​സ് പു​ത്ത​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പി.​ഐ. മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ഷി മാ​മു​ട്ട​ത്തി​ൽ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഷ​ണ്‍​മു​ഖ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ഡി. ജോ​ണ്‍, ഭ​ര​ണ​സ​മി​തി​യം​ഗം സ​ലിം ക​ട​വ​ൻ, ജി​ല്ലാ ഖോ-​ഖോ അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ.​സി. സാ​ജി​ത്ത്, ജി​ല്ലാ അ​ത്്‌ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​സ​ഫ്, മു​ൻ കാ​യി​കാ​ധ്യാ​പി​ക കെ.​പി. വി​ജ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.