കൽപ്പറ്റ: സൗത്ത് വയനാട് ഡിവിഷനിലെ ചുളുക്ക എസ്റ്റേറ്റ് പാടിയിൽ നിന്നും അനധികൃതമായി മലമാനിന്റെ ഇറച്ചി ശേഖരിച്ച കേസിൽ രണ്ട്പേർ കൂടി പിടിയിലായി. പുത്തുമല പാടി മുസ്തഫ, കാവടം മങ്കരത്തൊടിയിൽ മിഥിലാജ് എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇവരെ കൽപ്പറ്റ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇതോടെ കേസിലെ എല്ലാ പ്രതികളും റിമാൻഡിലായി.