വാകേരി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്ര സെമിനാർ വിഎച്ച്എസ്ഇ ഡയറക്ടർ പ്രഫ.എ. ഫാറൂഖ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പൗൾട്രി ക്ലബ് അംഗങ്ങളായ 50 വിദ്യാർഥികൾക്കു സൗജന്യമായി അനുവദിച്ച മുട്ടക്കോഴികളുടെ വിതരണം വിഎച്ച്എസ്ഇ വടകര മേഖല അസിസ്റ്റന്റ് ഡയറക്ടർ എം. ശെൽവമണി ഉദ്ഘാടനം ചെയ്തു.
സി.സി. ജിഷു അധ്യക്ഷത വഹിച്ചു. വി. ഗോപിനാഥൻ, പ്രധാനാധ്യാപകൻ വി.ടി. ഏബ്രഹാം, എൻഎസ്എസ് പോഗ്രാം ഓഫീസർ സി.വി. ഷീജ, ദിൽഷ ഫാത്തിമ, എം.ടി. ആശ, ശ്രീജിത്ത് വാകേരി എന്നിവർ പ്രസംഗിച്ചു. പ്രപഞ്ചം ശാസ്ത്രവീക്ഷണത്തിൽ എന്ന വിഷയത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ കെ.പി. ഏലിയാസ് പ്രഭാഷണം നടത്തി.