"അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും വേ​ണ്ടി ഞാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു'

07:36 PM Nov 01, 2021 | Deepika.com

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട മി​സ് കേ​ര​ള 2019 അ​ൻ​സി ക​ബീ​ർ, മി​സ് കേ​ര​ള 2019 റ​ണ്ണ​റ​പ്പ് ഡോ.​അ​ൻ​ജ​ന ഷാ​ജ​ൻ എ​ന്നി​വ​രെ അ​നു​സ്മ​രി​ച്ച് ന​ട​ൻ ദു​ൽ​ഖ​ർ സ​ല്‍​മാ​ൻ. ചെ​റു​പ്പ​ക്കാ​രും ഊ​ർ​ജ​സ്വ​ല​രു​മാ​യി​രു​ന്ന ഈ ​ര​ണ്ട് കു​ട്ടി​ക​ൾ​ക്കു​മൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത് മ​ഹ​ത്താ​യ കാ​ര്യ​മാ​യി കാ​ണു​ന്നു​വെ​ന്നും ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും താ​രം കു​റി​ച്ചു.

‘ചെ​റു​പ്പ​ക്കാ​രും ഊ​ർ​ജ​സ്വ​ല​രു​മാ​യി​രു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​ത് മ​ഹ​ത്താ​യ കാ​ര്യ​മാ​യി ഞാ​ൻ കാ​ണു​ന്നു. സ​ല്യൂ​ട്ട് എ​ന്ന സി​നി​മ​യി​ൽ അ​ൻ​ജ​ന ഒ​രു ചെ​റി​യ വേ​ഷം ചെ​യ്തി​രു​ന്നു. അ​ൻ​സി എ​ന്നോ​ടൊ​പ്പം ഒ​രു ടി​വി പ​ര​സ്യം ചെ​യ്തു. പ്ര​യാ​സ​ക​ര​മാ​യ സ​മ​യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും വേ​ണ്ടി ഞാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു.’–​ദു​ൽ​ഖ​ർ കു​റി​ച്ചു.

തി​ങ്ക​ളാ​ഴ്ച കൊ​ച്ചി​യി​ൽ ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം മ​ട​ങ്ങു​മ്പോ​ൾ അ​ൻ​ജ​ന​യും ആ​ൻ​സി​യും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ എ​റ​ണാ​കു​ളം ബൈ​പ്പാ​സ് റോ​ഡി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ട​തു​വ​ശം ചേ​ർ​ന്നു പോ​യ ബൈ​ക്കി​ൽ ഇ​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ കാ​ർ വെ​ട്ടി​ച്ച​പ്പോ​ൾ മ​ര​ത്തി​ൽ ചെ​ന്നി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.