ഉപ്പുതറ: കട്ടപ്പന - കുട്ടിക്കാനം റോഡിന്റെ പുനരുദ്ധാരണം തുടങ്ങി. ചപ്പാത്തുമുതൽ കുട്ടിക്കാനം വരെയുള്ള ഭാഗമാണ് ഗതാഗതയോഗ്യമാക്കുന്നത്. രണ്ടുമാസം മുന്‍പുണ്ടായ പ്രളയത്തിൽ കട്ടപ്പന - കുട്ടിക്കാനം റോഡ് പൂർണമായും തകർന്നിരുന്നു. റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടതോടെ ഈ റോഡിലൂടെ കാൽനട യാത്രപോലും ദുഷ്കരമായിരുന്നു.
ശബരിമലസീസണ്‍ ആരംഭിക്കാൻ ഇനി ദിവസങ്ങൾമാത്രമാണ് അവശേഷിക്കുന്നത്. വൃശ്ചികം ഒന്നുമുതൽ അയ്യപ്പഭക്തരുടെ വാഹനം വന്നുതുടങ്ങും. സീസണ് ആരംഭിക്കുന്നതിനുമുന്പായി ടാറിംഗ് ജോലികൾ പൂർത്തിയാക്കാനാണ് കരാർ. എന്നാൽ മഴയും പ്രതികൂല കാലാവസ്ഥയുംമൂലം സമയത്ത് ടാറിംഗ് ജോലികൾ ആരംഭിക്കാനായില്ല. ശബരിമല പദ്ധതിയിൽപ്പെടുത്തിയാണ് റോഡ് ടാർചെയ്യാൻ ഫണ്ടനുവദിച്ചത്.
ചപ്പാത്തുമുതൽ നാലാംമൈൽ വരെയും നാലാംമൈൽ മുതൽ ഏലപ്പാറവരെയും ഏലപ്പാറമുതൽ കുട്ടിക്കാനം വരെയും മൂന്നു റീച്ചുകളായാണ് ടാറിംഗ് ജോലികൾക്ക് കരാർ നൽകിയിരിക്കുന്നത്. ചപ്പാത്തുമുതലാണ് ടാറിംഗ് ജോലികൾ ആരംഭിച്ചിരിക്കുന്നത്. മണ്ഡല - മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പൊതുമരാമത്ത് പീരുമേട് സെക്ഷനുകീഴിൽ പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ചെങ്കിലും കട്ടപ്പന സെക്ഷന്റെ കീഴിൽ ടാറിംഗ് ജോലികൾ ആരംഭിക്കാനായില്ല.