+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​രി​ക്കാ​ട്ടു​കു​ടി സ്കൂ​ളി​ലെ പു​തി​യ ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു

ക​ട്ട​പ്പ​ന: മു​രി​ക്കാ​ട്ടു​കു​ടി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ത്യാ​ധു​നി​ക ഹൈ​സ്കൂ​ൾ ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ യ​ജ്ഞ​ത്തി​ന്‍റെ
മു​രി​ക്കാ​ട്ടു​കു​ടി സ്കൂ​ളി​ലെ പു​തി​യ ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു
ക​ട്ട​പ്പ​ന: മു​രി​ക്കാ​ട്ടു​കു​ടി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ത്യാ​ധു​നി​ക ഹൈ​സ്കൂ​ൾ ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 10 കോ​ടി​രൂ​പ മു​ട​ക്കി പു​തി​യ ബ്ലോ​ക്ക് നി​ർ​മി​ക്കു​ന്ന​ത്.

ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഹൈ​ടെ​ക് നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന സ്കൂ​ളാ​ണി​ത്. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യാ​ണ് ഹൈ​സ്കൂ​ളി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ കെ​ട്ടി​ട​നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. 2.80 കോ​ടി രൂ​പ​യു​ടെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യു​ടെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​വും ഉ​ട​ൻ ആ​രം​ഭി​ക്കും. ബാ​ക്കി ര​ണ്ട​ര കോ​ടി രൂ​പ​യു​ടെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. കി​ഫ്ബി​യും സ​ർ​ക്കാ​രും ചേ​ർ​ന്നാ​ണ് സ്കൂ​ളി​നെ ഹൈ​ടെ​ക് ആ​ക്കു​ന്ന​ത്.

വി​ദ്യാ​ഭ്യ​ാസ നി​ല​വാ​ര​ത്തി​ൽ മി​ക​വു​പു​ല​ർ​ത്തി​യ സ്കൂ​ളി​ന് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത അ​ല​ട്ടി​യി​രു​ന്നു. ഒ​ന്പ​തു​മാ​സം​കൊ​ണ്ട് ബ്ലോ​ക്കു​ക​ളു​ടെ നി​ർ​മാ​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​വു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.