+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട്ട​പ്പ​ന വി​മ​ൻ​സ് ക്ല​ബ് രൂ​പീ​ക​രി​ച്ചു

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന കേ​ന്ദ്ര​മാ​യി വി​മ​ൻ​സ് ക്ല​ബ് രൂ​പീ​ക​രി​ച്ചു. വ​നി​ത​ക​ൾ​ക്കും കു​ഞ്ഞു​ങ്ങ​ൾ​ക്കും അ​വ​രു​ടെ ശാ​രീ​രി​ക, മാ​ന​സി​ക, ബൗ​ദ്ധി​ക​ത​ല​ങ്ങ​ളി​ൽ പ്ര​ചോ​ദ​ന​മാ​യി പ്ര​വ​ർ​ത്തി​ക്
ക​ട്ട​പ്പ​ന വി​മ​ൻ​സ് ക്ല​ബ് രൂ​പീ​ക​രി​ച്ചു
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന കേ​ന്ദ്ര​മാ​യി വി​മ​ൻ​സ് ക്ല​ബ് രൂ​പീ​ക​രി​ച്ചു. വ​നി​ത​ക​ൾ​ക്കും കു​ഞ്ഞു​ങ്ങ​ൾ​ക്കും അ​വ​രു​ടെ ശാ​രീ​രി​ക, മാ​ന​സി​ക, ബൗ​ദ്ധി​ക​ത​ല​ങ്ങ​ളി​ൽ പ്ര​ചോ​ദ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ട്ട​പ്പ​ന​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടാ​ണ് ക്ല​ബ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​റി​വ് സ്നേ​ഹ​ത്തി​ലേ​ക്കും സ്നേ​ഹം കൂ​ട്ടാ​യ്മ​യി​ലേ​ക്കും വ​ള​ർ​ത്തു​ന്ന ഒ​രു അ​നു​ഭ​വ​മാ​ണ് സം​ഘ​ട​ന ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ശി​ൽ​പ വി. ​കു​മാ​ർ ക്ല​ബ്ബി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വ​നി​ത ഹെ​ൽ​പ് ലൈ​ൻ ക​ട്ട​പ്പ​ന എസ്ഐ കെ.​ജെ. ജോ​ഷി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ആ​നി ജ​ബ്ബ​രാ​ജ്, സെ​ക്ര​ട്ട​റി റെ​ജി സി​ബി, ട്ര​ഷ​റ​ർ ജി​ജി ജോ​സ്, വൈ​സ്പ്ര​സി​ഡ​ന്‍റ് സാ​ല​മ്മ സ​ണ്ണി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സെ​റി​ൻ ജി​നോ​യി, ഡ​യ​റ​ക്ട​ർ​മാ​രാ​യ ലി​സി ജോ​ണി, റെ​ജി ശ​ശി, ബി​ന്ദു സാം, ​മി​നി ജോ​യി, ചി​ത്ര ശേ​ഖ​ർ, മ​ഞ്ജു ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.