തൊടുപുഴ : ശബരിമല പ്രശ്നത്തിന്റെ പേരിൽ ബിജെപിയും സിപിഎമ്മും കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ യുഡിഎഫ് ജില്ലാ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ അഞ്ചിന് വൈകുന്നേരം നാലിനു അടിമാലിയിൽ നയവിശദീകരണ യോഗം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ, മുൻ മന്ത്രിമാരായ കെ.എം. മാണി, പി.ജെ. ജോസഫ്, ഷിബു ബേബി ജോണ്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സാദിഖ്അലി, യുഡിഎഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ, സിഎംപി സംസ്ഥാന സെക്രട്ടറി സി.പി. ജോണ്‍, ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ തുടങ്ങിയവർ പ്രസംഗിക്കും.