ടോവിനൊ, അഹാന കൃഷ്ണകുമാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലൂക്കയിലെ ആദ്യ ഗാനം എത്തി. മനു മഞ്ജിത്തിന്റെ വരികൾക്ക് സൂരജ് എസ്. കുറുപ്പ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് നന്ദഗോപൻ, അഞ്ജു ജോസഫ്, നീതു നടുവത്തേട്ട്, സൂരജ് എസ്. കുറുപ്പ് എന്നിവർ ചേർന്നാണ്.
നവാഗതനായ അരുണ്‍ ബോസാണ് സിനിമ സംവിധാനം ചെയ്യുന്നത്. അരുണ്‍ ബോസ്, മൃദുൽ ജോർജ് എന്നിവരാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സ്റ്റോറീസ് ആൻഡ് തോട്ട്സിന്റെ ബാറിൽ ലിൻഡോ തോമസ്, പ്രിൻസ് ഹുസൈൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
ചിത്രം ജൂണ്‍ 28ന് തീയറ്ററുകളിലെത്തും.
ലൂക്കയിലെ മനോഹര ഗാനം കാണാം
12:48 PM Jun 09, 2019 | Deepika.com