മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്തിലെ തോട്ടഞ്ചേരി നിവാസികളുടെ യാത്രക്ലേശത്തിനു പരിഹാരം കാണാനായി അനുവദിച്ച കെഎസ്ആർടിസിയുടെ സ്പെഷൽ ബസ് സർവീസ് എൽദോ ഏബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.എം. അലിയാർ, വാർഡ് മെന്പർ റാണി റെജി, കെഎസ്ആർടിസി ജനറൽ കണ്ട്രോൾ ഇൻസ്പെക്ടർ കെ.പി. സാജു, ജോളി പൊട്ടയ്ക്കൽ, കെ.ടി.രാജൻ, ഭാസ്കരൻ പിള്ള, ഷാജി അലിയാർ, ഷിവാഗോ തോമസ്, കെ.കെ. ബിജു എന്നിവർ സംബന്ധിച്ചു.
കാലവർഷത്തിലെ മലവെള്ള പാച്ചിലിൽ തോട്ടഞ്ചേരി തൂക്കുപാലം ഒലിച്ചു പോയിരുന്നു. പുതിയ പാലം നിർമിക്കുന്നതിനായി കെൽ വിദഗ്ധ സംഘം തയാറാക്കിയ രൂപരേഖയും, എസ്റ്റിമേറ്റും ഗ്രാമവികസന കമ്മീഷണറുടെ പരിഗണനയിലാണ്. തൂക്കുപാലം നിർമാണം പൂർത്തിയാകുന്നതുവരെ പ്രദേശവാസികളുടെ യാത്രക്ലേശത്തിനു പരിഹാരം കാണുന്നതിനാണ് രാവിലെയും വൈകിട്ടും സ്പെഷൽ സർവീസ് നടത്തുന്നത്.