തിരുമുടിക്കുന്ന്: സംസ്ഥാനത്ത് ട്രാഫിക് വാരാചരണം സംഘടിപ്പിച്ചതിന്റെ ഭാഗമായി തിരുമുടിക്കുന്ന് പിഎസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിലെ വിദ്യാർഥികൾ ചിറങ്ങര പെട്രോൾ പന്പിൽ എത്തിയ വാഹന ഉടമകളെ ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തി.
ഹെൽമെറ്റും സീറ്റുബെൽറ്റും ധരിച്ചുവരുന്നവരെ അഭിനന്ദിച്ച് മിഠായികൾ വിതരണം ചെയ്തു. നിയമങ്ങൾ തെറ്റിച്ച് വരുന്നവരെ ഉപദേശിക്കുകയും ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ലഘുലേഖകൾ വിതരണം ചെയ്യുകയുംചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോസ്മാത്യു, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ അനിതാജോർജ്ജ്, വിദ്യാർഥികളായ എബിൻപോൾ, ലൂയിമോൻആന്റണി തുടങ്ങിയവർ നേതൃത്വംനൽകി.