പുൽപ്പള്ളി: കെഎസ്യു പുൽപ്പള്ളി മണ്ഡലം പ്രസിഡന്റും ജയശ്രീ ആർട്സ് കോളജിലെ യൂണിറ്റ് പ്രസിഡന്റുമായ എ.കെ. ശരത്തിനെ എസ്എഫ്ഐ പ്രവർത്തകർ വീട്ടിൽ അതിക്രമിച്ച് കയറി ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിൽ ഇന്ന് കെഎസ്യു വിദ്യഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ പോലിസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് അമൽ ജോയി അറിയിച്ചു.
പുൽപ്പള്ളി: ജയശ്രീ കോളജ് വിദ്യാർഥി അജയ് വിനായക് എന്ന എബിവിപി പ്രവർത്തകനെ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ വീട്ടിൽ കയറി മർദ്ദിക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് എബിവിപി ജില്ലയിൽ പഠിപ്പ് മുടക്കി പ്രതിഷേധിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.എം. വിഷ്ണു അറിയിച്ചു.