എ​ത്തി, എ​ത്തി, സാം​പി​ള്‍ എ​ത്തി; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് വി​നീ​ത് ശ്രീ​നി​വാ​സ​ൻ

02:49 PM Oct 31, 2021 | Deepika.com

പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന 'ഹൃ​ദ​യ'​ത്തി​ലെ ഓ​ഡി​യോ കാ​സ​റ്റു​ക​ളു​ടെ സാം​പി​ള്‍ എ​ത്തി. റെ​ക്കോ​ര്‍​ഡ് ചെ​യ്‍​ത് പ​രി​ശോ​ധി​ച്ചെ​ന്നും മാ​സ്റ്റ​ര്‍ ചെ​യ്‍​ത ട്രാ​ക്കു​ക​ള്‍ ജ​പ്പാ​നി​ലെ കാ​സ​റ്റ് നി​ര്‍​മ്മാ​താ​ക്ക​ള്‍​ക്ക് അ​യ​ച്ചു​കൊ​ടു​ത്തെ​ന്നും വി​നീ​ത് പ​റ​യു​ന്നു.

"കാ​സ​റ്റു​ക​ളു​ടെ പ്രീ-​ഓ​ര്‍​ഡ​ര്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും. ഇ​ന്ത്യ​യി​ല്‍ ഒ​രു പ​തി​റ്റാ​ണ്ടി​നു​ശേ​ഷ​മാ​ണ് ഇ​ത് വീ​ണ്ടും ന​ട​ക്കു​ന്ന​ത്. ഒ​രു​പാ​ട് നാ​ളാ​യു​ണ്ടാ​യി​രു​ന്ന സ്വ​പ്‍​ന​മാ​ണ് യാ​ഥാ​ര്‍​ഥ്യ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്ന​ത്", സാം​പി​ള്‍ കാ​സ​റ്റി​ന്‍റെ ചി​ത്ര​ത്തി​നും വീ​ഡി​യോ​യ്ക്കു​മൊ​പ്പം വി​നീ​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ചു.

'ഹൃ​ദ​യ'​ത്തി​ലെ പു​റ​ത്തെ​ത്തി​യ ആ​ദ്യ ഗാ​നം ഇ​പ്പോ​ഴും ഹി​റ്റ് ചാ​ര്‍​ട്ടു​ക​ളി​ലു​ണ്ട്. അ​ഞ്ച് ദി​വ​സം കൊ​ണ്ട് 74 ല​ക്ഷ​ത്തോ​ളം കാ​ഴ്ച​ക​ളാ​ണ് യു​ട്യൂ​ബി​ല്‍ ഈ ​വീ​ഡി​യോ ഗാ​ന​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ല്‍ ആ​കെ 15 ഗാ​ന​ങ്ങ​ളാ​ണ് ഉ​ള്ള​തെ​ന്ന് വി​നീ​ത് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

പാ​ട്ടു​ക​ള്‍ ഓ​ഡി​യോ കാ​സ​റ്റു​ക​ളാ​യും ഓ​ഡി​യോ സി​ഡി​ക​ളാ​യും പു​റ​ത്തി​റ​ക്കു​മെ​ന്നു വി​നീ​ത് പ​റ​ഞ്ഞി​രു​ന്നു. ഹി​ഷാം അ​ബ്‍​ദു​ള്‍ വ​ഹാ​ബ് ആ​ണ് 'ഹൃ​ദ​യ'​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍. പ്ര​ണ​വ് നാ​യ​ക​നാ​വു​ന്ന ചി​ത്ര​ത്തി​ല്‍ ദ​ര്‍​ശ​ന രാ​ജേ​ന്ദ്ര​ൻ, ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മെ​റി​ലാ​ന്‍​ഡ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യ​മാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്.