+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പേ​ര്യ റോ​ഡ്: തി​ങ്ക​ളാ​ഴ്ച പണി തു​ട​ങ്ങു​മെ​ന്ന് എം​എ​ൽ​എ​യു​ടെ ഉ​റ​പ്പ്

മാ​ന​ന്ത​വാ​ടി: പേ​ര്യ റോ​ഡി​ന്‍റെ പണി തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​മെ​ന്ന് നാ​ട്ടു​കൂ​ട്ട​ത്തി​ന് എം​എ​ൽ​എ​ഒ.​ആ​ർ. കേ​ളുവിന്‍റെ ഉ​റ​പ്പ്. ഇ​തേ​ത്തു​ട​ർ​ന്ന് നാ​ളെ മു​ത​ൽ നാ​ട്ടു​കൂ​ട്ട​ം ന​ട​ത്താ​നി​രു​ന
പേ​ര്യ റോ​ഡ്: തി​ങ്ക​ളാ​ഴ്ച പണി തു​ട​ങ്ങു​മെ​ന്ന്  എം​എ​ൽ​എ​യു​ടെ ഉ​റ​പ്പ്
മാ​ന​ന്ത​വാ​ടി: പേ​ര്യ റോ​ഡി​ന്‍റെ പണി തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​മെ​ന്ന് നാ​ട്ടു​കൂ​ട്ട​ത്തി​ന് എം​എ​ൽ​എ​ഒ.​ആ​ർ. കേ​ളുവിന്‍റെ ഉ​റ​പ്പ്. ഇ​തേ​ത്തു​ട​ർ​ന്ന് നാ​ളെ മു​ത​ൽ നാ​ട്ടു​കൂ​ട്ട​ം ന​ട​ത്താ​നി​രു​ന്ന സ​മ​ര​പ​രി​പാ​ടി​ക​ൾ നി​ർ​ത്തി വച്ച​താ​യി നാ​ട്ടു​കാ​ർ അ​റി​യി​ച്ചു. മു​ൻ​പ് ജ​ന​ങ്ങ​ൾ വ​ഴി ത​ട​യ​ൽ സ​മ​രം ന​ട​ത്തി​യ​പ്പോ​ൾ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പ്ര​വൃത്തി ആ​രം​ഭി​ക്കു​മെ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ സ​ബ് ക​ള​ക്ട​ർ നാ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് റോ​ഡ് പ​ണി ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ ജ​ന​ങ്ങ​ൾ സ​മ​രം ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് എം​എ​ൽ​എ നാ​ട്ടു​കൂ​ട്ടം ഭാ​ര​വാ​ഹി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി തി​ങ്ക​ളാ​ഴ്ച റോ​ഡ് പ​ണി ആ​രം​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​ത്.