കൽപ്പറ്റ: ജില്ലാ ആശുപത്രി മാനസികാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. കൂടിക്കാഴ്ച രണ്ടിന് രാവിലെ 11ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടത്തും. എംബിബിഎസിൽ കുറയാത്ത മെഡിക്കൽ ബിരുദവും ടിസിഎംസി രജിസ്ട്രേഷനുമുള്ളവർ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം. സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും.