കൽപ്പറ്റ: ഒയിസ്ക ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്നു മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് തെരുവോര ചിത്രരചന നടത്തും. പ്രകൃതി സൗഹാർദ നവകേരള സൃഷ്ടിക്കായി എന്ന വിഷയത്തിൽ ഉച്ചകഴിഞ്ഞു 2.30 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് പരിപാടി. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർക്കു പങ്കെടുക്കാം.