പുൽപ്പള്ളി: ജില്ലാ പോലീസിന്റെയും പുൽപ്പള്ളി ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ ദാസനക്കര ഫോറസ്റ്റ് വയൽ കോളനിയിൽ പരാതി അദാലത്ത് സംഘടിപ്പിച്ചു. മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യ പരിപാടി ഉദ്ഘാടനം ചെയ്തു.
പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു. കോളനി മൂപ്പൻ ബാബു, ഹെൽത്ത് ഇൻസ്പെക്ടർ റോണി, വില്ലേജ് ഓഫീസർ ടി.വി. പ്രകാശൻ, റേഷനിംഗ് ഇൻസ്പെക്ടർ ടി.ആർ. ബിനിൽ കുമാർ, കെഎസ്ഇബി സബ് എൻജിനിയർ അജേഷ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ബാബു എം. പ്രസാദ്, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ പി. ശശികുമാർ, വാർഡ് മെംബർ ജോളി നരിതൂക്കിൽ, പുൽപ്പള്ളി പോലീസ് ഇൻസ്പെക്ടർ റജീന കെ. ജോസ് എന്നിവർ പ്രസംഗിച്ചു.
കോളനിയിലെ മുതിർന്ന പൗരന്മാരെ ആദരിച്ചു. എസ്ഐ എ. മണികണ്ഠൻ, എഎസ്ഐ എം.കെ. സാജു, സിപിഒ മാരായ ബിപിൻ സണ്ണി, ടി.എം. പ്രശാന്ത്, പ്രജീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.