പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഉപജില്ലാ ഗാന്ധിദർശൻ കലോത്സവം പാതായ്ക്കര എയുപിഎസിൽ നടത്തി. യുപി വിഭാഗത്തിൽ പുലാമന്തോൾ ജിഎച്ച്എസ്എസ് ഒന്നാംസ്ഥാനം നേടി. പ്രസന്റേഷൻ ഹൈസ്കൂൾ രണ്ടും ചെറുകര എയുപി സ്കൂൾ മൂന്നാംസ്ഥാനവും നേടി. ഹൈസ്കൂളിൽ കുന്നക്കാവ് ജിഎച്ച്എസ്എസ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.
പ്രസന്റേഷൻ ഹൈസ്കൂളിനാണ് രണ്ടാംസ്ഥാനം. പെരിന്തൽമണ്ണ ജിജിഎച്ച്എസ്എസും തൂത ഡിയുഎച്ച്എസ്എസും മൂന്നാംസ്ഥാനം പങ്കിട്ടു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കിഴിശേരി മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സമിതി ചെയർമാൻ പി.ടി. ശോഭന അധ്യക്ഷയായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ അജിത്മോൻ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിദർശൻ ജില്ലാ കണ്‍വീനർ പി.കെ. നാരായണൻ, എച്ച്എം ഫോറം സെക്രട്ടറി അച്യുതാനന്ദൻ എന്നിവർ പ്രസംഗിച്ചു. എട്ടിനങ്ങളിലായി നടത്തിയ മത്സരത്തിൽ 600 കുട്ടികൾ പങ്കെടുത്തു.