പെരിന്തൽമണ്ണ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ സമയം രാവിലെ ഒന്പതു മുതൽ വൈകുന്നേരം നാലു വരെയാക്കണമെന്നും തൊഴിൽദിനങ്ങൾ വർധിപ്പിക്കണമെന്നും പെരിന്തൽമണ്ണ ഏരിയ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ സമ്മേളനം ആവശ്യപ്പെട്ടു. പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡിലെ പാട്ടശേരിതൊടി പ്രമീള നഗറിൽ നടന്ന എൻആർഇജി വർക്കേഴ്സ് യൂണിയന്റെ ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി അസൈൻ കാരാട് ഉദ്ഘാടനം ചെയ്തു.
എം.പി മോഹൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.ടി. കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. അനുശോചന പ്രമേയം ശാരദാകൃഷ്ണൻ, രക്തസാക്ഷി പ്രമേയം എൻ.പി വാസുദേവൻ എന്നിവർ അവതരിപ്പിച്ചു. സിപിഎം ഏരിയ സെക്രട്ടറി വി.രമേശൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി നിഷി അനിൽരാജ്, എന്നിവർ പ്രസംഗിച്ചു. കിനാതിയിൽ സാലിഹ് സ്വാഗതം പറഞ്ഞു. എൻആർഇജിഡബ്ല്യു പെരിന്തൽമണ്ണ ഏരിയാ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് ശാരദാ കൃഷ്ണൻ, വൈസ്പ്രസിഡന്റ് എൻ.പി വാസുദേവൻ, ഉണ്ണികൃഷ്ണൻ, എം.കെ സുലൈഖ സെക്രട്ടറി എം.പി മോഹൻ ജോയിന്റ് സെക്രട്ടറി കിനാതിയിൽ സാലിഹ്, ശശിധരൻ, അഫ്സൽ എന്നിവരെ തെരഞ്ഞെടുത്തു.