മലപ്പുറം: കേരള നവോഥാന നായകരുടെ നാമധേയത്തിൽ സാംസ്കാരിക വകുപ്പ് ജില്ലാ കേന്ദ്രങ്ങളിൽ സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി സ്വാതന്ത്ര്യസമരസേനാനിയും നവോഥാന നായകനുമായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പേരിൽ മലപ്പുറത്ത് സമുച്ചയം സ്ഥാപിക്കും. സമുച്ചയത്തിന്റെ വാസ്തുശിൽപ ശൈലി, പ്രത്യേകം പരിഗണിക്കപ്പെടേണ്ട പ്രാദേശിക കലാരൂപങ്ങൾ, മലപ്പുറത്തിന്റെ പ്രത്യേകതകൾ കാത്തുസൂക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും പ്രചരിപ്പിക്കാനും വേണ്ടി സമുച്ചയത്തിൽ ഒരുക്കേണ്ട സൗകര്യങ്ങൾ, വിസ്തൃതി എന്നിവയെക്കുറിച്ചുള്ള അഭിപ്രായ രൂപീകരണ യോഗം സംഘടിപ്പിച്ചു.