+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ഹ്റു സ്മൃ​തി ഉ​ദ്ഘാ​ട​നം അ​ഞ്ചി​ന്

മ​ല​പ്പു​റം: ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്നു മു​ത​ൽ 14 വ​രെ കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്
നെ​ഹ്റു സ്മൃ​തി ഉ​ദ്ഘാ​ട​നം അ​ഞ്ചി​ന്
മ​ല​പ്പു​റം: ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്നു മു​ത​ൽ 14 വ​രെ കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ ’നെ​ഹ്റു​സ്മൃ​തി 2018’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കാ​സ​ർ​കോ​ഡ് ജി​ല്ല​യി​ൽ കു​ട്ട​മ​ത്ത് ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ൽ ഇ​ന്നു ന​ട​ക്കും.

രാ​വി​ലെ 11.30നു ​ക​ഥാ​കൃ​ത്ത് ടി. ​പ​ദ്മ​നാ​ഭ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ​ത്തു പു​സ്ത​ക​ങ്ങ​ൾ അ​ട​ങ്ങു​ന്ന സ​മ്മാ​ന​പ്പെ​ട്ടി കു​ട്ടി​ക​ൾ​ക്കാ​യി പ്ര​സി​ദ്ധീ​ക​രി​ക്കും. 50 പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും വി​വി​ധ ജി​ല്ല​ക​ളി​ൽ ന​ട​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​ക​ളി​ൽ യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കു ക്വി​സ് മ​ത്സ​ര​വും പു​സ്ത​ക പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും ന​ട​ത്തും.
More in Malappuram :