മഞ്ചേരി: സർക്കാർ വനത്തിൽ അതിക്രമിച്ചു കയറി വന്യമൃഗങ്ങളെ വേട്ടയാടാൻ ശ്രമിച്ചുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന രണ്ടു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. മൂത്തേടം കൽക്കുളം സ്വദേശികളായ മുണ്ടന്പ്ര ഉസ്മാൻ (50), ചെന്പ്രക്കാടൻ ബാബൂ (35) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2018 ഒക്ടോബർ 14ന് പുലർച്ചെ രണ്ടിനു മുത്തേടം കൽക്കുളം വനത്തിലാണ് സംഭവം.