മഞ്ചേരി : മസ്ജിദിൽ അതിക്രമിച്ചു കയറി ഇമാമിനെ വാളുകൊണ്ടു വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. കേസിലെ രണ്ടാം പ്രതി പന്തല്ലൂർ മുടിക്കോട് മഞ്ഞളാംതൊടി മുഹമ്മദ് അൻവറി (43)ന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി തള്ളിയത്.