+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ദ​ർ​ശ് ഗ്രാ​മം: പ​ദ്ധ​തി​ക​ൾ ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്ക​ണമെന്ന്

മ​ല​പ്പു​റം: സ​ൻ​സ​ദ് ആ​ദ​ർ​ശ് ഗ്രാം ​യോ​ജ​ന​ക്ക് കീ​ഴി​ൽ പു​ൽ​പ്പ​റ്റ, വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു പി​.കെ കു​ഞ്ഞാ​ലി​
ആ​ദ​ർ​ശ് ഗ്രാ​മം: പ​ദ്ധ​തി​ക​ൾ  ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്ക​ണമെന്ന്
മ​ല​പ്പു​റം: സ​ൻ​സ​ദ് ആ​ദ​ർ​ശ് ഗ്രാം ​യോ​ജ​ന​ക്ക് കീ​ഴി​ൽ പു​ൽ​പ്പ​റ്റ, വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു പി​.കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ആ​ദ​ർ​ശ് ഗ്രാ​മം അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ പു​ൽ​പ്പ​റ്റ, വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി വ​രു​ന്ന​ത്.

അ​ടു​ത്ത ഘ​ട്ട​ത്തി​ൽ മു​തു​വ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ആ​ദ​ർ​ശ് ഗ്രാ​മം പ​ദ്ധ​തി​ക്കാ​യി മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ ആ​ദ്യം തെ​ര​ഞ്ഞെ​ടു​ത്ത പ​ഞ്ചാ​യ​ത്താ​ണ് പു​ൽ​പ്പ​റ്റ. 72 പ​ദ്ധ​തി​ക​ളാ​ണ് പു​ൽ​പ്പ​റ്റ​യി​ൽ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​തി​ൽ 38 എ​ണ്ണം പൂ​ർ​ത്തി​യാ​ക്കി. 18 എ​ണ്ണം പു​രോ​ഗ​തി​യി​ലാ​ണ്. വ​ള്ളി​ക്കു​ന്നി​ൽ 49 പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്ത​തി​ൽ ര​ണ്ടെ​ണ്ണം പൂ​ർ​ത്തി​യാ​ക്കി. ഒ​ന്പ​തെ​ണ്ണം പു​രോ​ഗ​തി​യി​ലാ​ണ്.

ശേ​ഷി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ തു​ട​ങ്ങും. വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ ഏ​റ്റെ​ടു​ത്ത പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ൽ നി​ർ​മാ​ണം തു​ട​ങ്ങ​ണ​മെ​ന്നും പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും എം​പി നി​ർ​ദേ​ശി​ച്ചു. മു​തു​വ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ഉ​ദ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ലാ​നും എ​സ്റ്റി​മേ​റ്റും ഡി​സം​ബ​ർ 15ന​കം ന​ൽ​കാ​നും നി​ർ​ദേ​ശം ന​ൽ​കി. എ​ഡി​എം വി. ​രാ​മ​ച​ന്ദ്ര​ൻ, ദാ​രി​ദ്യ്ര ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ കെ. ​പ്ര​ദീ​പ​ൻ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
More in Malappuram :