+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കി

മ​ല​പ്പു​റം: ചൈ​ൽ​ഡ്‌ലെനും ജി​ല്ലാ പോ​ലീ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റും സം​യു​ക്ത​മാ​യി ജി​ല്ല​യി​ലെ ബാ​ല​ക്ഷേ​മ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ബാ​ല​നീ​തി​നി​യ​മം, പോ​ക്സോ നി​യ​മം എ​ന്നി​വ​യെ​ക്കു​
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കി
മ​ല​പ്പു​റം: ചൈ​ൽ​ഡ്‌ലെനും ജി​ല്ലാ പോ​ലീ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റും സം​യു​ക്ത​മാ​യി ജി​ല്ല​യി​ലെ ബാ​ല​ക്ഷേ​മ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ബാ​ല​നീ​തി​നി​യ​മം, പോ​ക്സോ നി​യ​മം എ​ന്നി​വ​യെ​ക്കു​റി​ച്ചു പ​രി​ശീ​ല​നം ന​ൽ​കി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫീ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ അ​നു​പം​മി​ശ്ര ഉ​ദ്്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു ജി​ല്ല​യി​ലെ മു​ഴു​വ​ൻ ബാ​ല​ക്ഷേ​മ സം​വി​ധാ​ന​ങ്ങ​ളും കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കു​ട്ടി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​വ​രു​ടെ ഭാ​ഷ​യി​ൽ കേ​ൾ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡ് മെം​ബ​ർ കെ.​പി. ഷാ​ജി, ജി​ല്ലാ ബാ​ല​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഗീ​താ​ഞ്ജ​ലി എ​ന്നി​വ​ർ പ്രസംഗിച്ചു. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഹാ​രി​സ് പ​ഞ്ചി​ളി, ന​ജ്മ​ൽ ബാ​ബു എ​ന്നി​വ​ർ പോ​ക്സോ നി​യ​മം, ബാ​ല​നീ​തി​നി​യ​മം എ​ന്നി​വ​യെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചൈ​ൽ​ഡ്‌ലെൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സി.​പി സ​ലിം, അ​ൻ​വ​ർ ക​ര​ക്കാ​ട​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പി.​സി. ഹ​രി​ദാ​സ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.
More in Malappuram :