കരുളായി: വഴിയോര കച്ചവട ഫെഡറേഷൻ എഐടിയുസി കരുളായി യൂണിറ്റ് രൂപീകരണവും അംഗത്വ കാർഡ് വിതരണവും നടത്തി. എഐടിയുസി ജില്ലാ സെക്രട്ടറി കെ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കരുളായി സിപിഐ ഓഫീസിൽ നടത്തിയ പരിപാടിയിൽ വഴിയോര കച്ചവട ഫെഡറേഷൻ മണ്ഡലം സെക്രട്ടറി രാജഗോപാലൻ അധ്യക്ഷത വഹിച്ചു.
വഴിയോര കച്ചവട ഫെഡറേഷൻ ജില്ലാ സെക്രട്ടറി ലെനിൻ ദാസ് മുഖ്യപ്രഭാഷണം നടത്തി. സിപിഐ കരുളായി ലോക്കൽ സെക്രട്ടറി സക്കീർ മുണ്ടബ്ര, കെ.ടി സുലൈമാൻ, ഗിരീഷ്കുമാർ, എ.നൗഫൽ തുടങ്ങിയവർ പ്രസംഗിച്ചു. നഗര സൗന്ദര്യവത്കരണത്തിന്റെ പേരിൽ വഴിയോര കച്ചവടക്കാരെ ആട്ടിയോടിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.